പിതാവിന് മദ്യം നൽകി ആദിവാസി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. റാന്നിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
പത്തനംതിട്ട പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
പത്തനംതിട്ട:അച്ഛന് മദ്യം നൽകി ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഉൾപ്പെടെയാണ് പെൺകുട്ടിയെ നിരന്തരം പിഡീപ്പിച്ചത്.
ജയകൃഷ്ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ രാമകണ്ണൻ, കണ്ണൻ ദാസൻ എന്നീ പ്രതികൾ പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്.
പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്കുളുകൾ പ്രവർത്തിക്കാതിരുന്ന ഘട്ടത്തിൽ പെൺകുട്ടി വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം.
വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്