എം എല്‍ എ പ്രതിഭാ പുരസ്‌ക്കാരം പാറത്തോട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും സമ്മാനിച്ചു
എം എല്‍ എ പ്രതിഭാ പുരസ്‌ക്കാരം പാറത്തോട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും സമ്മാനിച്ചു
മുണ്ടക്കയം : പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നല്‍കുന്ന എംഎല്‍എ പ്രതിഭാ പുരസ്‌ക്കാരത്തിന്റെ പാറത്തോട് പഞ്ചായത്തിലെ വിതരണം നടത്തപ്പെട്ടു. നിയോജകമണ്ഡലത്തിലെ എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവൻ കുട്ടികള്‍ക്കും ഒപ്പം നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്നവരും എന്നാൽ നിയോജക മണ്ഡലത്തിൽ താമസക്കാരായ കുട്ടികൾക്കും, നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുമാണ് എംഎല്‍എയുടെ പുരസ്‌കാരം.
പാറത്തോട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ പുരസ്‌കാര വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ, പാറത്തോട് അൽഫീൻ പബ്ലിക് സ്കൂൾ എന്നീ സ്‌കൂളുകളില്‍ പുരസ്‌ക്കാര വിതരണം നടന്നു. ബ്ളോക്ക് പഞ്ചായത്ത് അംഗം ടി.ജെ. മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു മോഹൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡയസ് കോക്കാട്ട്, ഷേർളി വർഗീസ്
അംഗങ്ങളായ ടി രാജൻ,
കെ കെ ശശികുമാർ, സോഫി ജോസഫ്,
അലിയാർ കെ യു,ആൻറണി ജോസഫ്,
ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,
കെ സിയാദ്,ഷാലിമ്മ ജെയിംസ്,
ബീന ജോസഫ്,ജിജിമോൾ കെ എസ്,
സുജീലൻ കെ പി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ തോമസ് കട്ടയ്ക്കൻ, ബാബു റ്റി. ജോൺ, റ്റി.കെ. ഹംസ, റ്റി. എ. സൈനില്ല, അരുൺ ആലയ്ക്കാപ്പള്ളി, തോമസ് ചെമ്മരപ്പള്ളിൽ, സ്‌കൂൾ മാനേജർമാർ, പ്രഥമാദ്ധ്യാപകർ, പി റ്റി എ ഭാരവാഹികൾ തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു. നാല് സ്കൂളുകളിലായി പഞ്ചായത്തിലെ നൂറ്റമ്പലധികം കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.