ചന്ദനക്കുടവും പേട്ടതുള്ളലും എരുമേലിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
എരുമേലി ചന്ദനക്കുടവും, പേട്ടതുള്ളലും 2022
വരി 10-ഉം 11-ഉം തിയതികളിലായി നടക്കുന്നതിനാൽ താഴെ പറയും പ്രകാരം
ഗതാഗതം നിയന്ത്രിക്കുനതാണ്
– എരുമേലി ചന്ദനക്കുട മഹോത്സവം തുടങ്ങുന്ന 10/01/2022 തിയതി വൈകിട്ട് 5
മണി മുതൽ രാത്രി 12 മണിവരെ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുക്കൂട്ടുതറ,
പല ഭാഗത്തേക്കുള്ള, വലിയ വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും
ഇടത്തോട്ട് തിരിഞ്ഞ് കണ്ണിമല പാറമട പ്രൊപ്പോസ് വഴി പോകേണ്ടതാണ്.
ചെറിയ വാഹനങ്ങളും, KSRTC ബസുകൾ എന്നിവ ( അയ്യപ്പ ഭക്തർ കയറിയ
വാഹനങ്ങൾ ഉൾപ്പെടെ) കുറുവാമൂഴിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ്
ഒരുങ്കൽകടവ് വഴി എരുമേലി KSRTC യിൽ എത്തിച്ച് ആളുകളെ ഇറക്കി
പോകേണ്ടതാണ്.
, കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ
എരുമേലി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിച്ച് ടി ബി
ജംഗ്ഷൻ, ഷെർമൌണ്ട് കോളെജ് വഴി കരിമ്പിൻതോട്ടിലെത്തി റാന്നിക്ക്
പോകേണ്ടതാണ്
) റാന്നി ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും
കരിങ്കല്ലുംമുഴിയിൽ നിന്നും തിരിഞ്ഞ് എം. ഇ. എസ്, പ്രൊപ്പോസ് പാറമട,
പുലിക്കുന്ന് വഴി മുണ്ടക്കയത്തിന് പോകേണ്ടതാണ്
എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ
വാഴക്കാല ഓരുങ്കൽ കടവ് കുറുവാമൂഴി വഴി പോകേണ്ട താണ്.
എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട KSRTC ബസുകൾ
ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ഭാരം കയറ്റിയ വലിയ വാഹനങ്ങൾ
ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കാല, കാരിത്തോട് ചേനപ്പാടി വഴി
പാകേണ്ടതാണ്
, റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള എല്ലാ വാഹന ങ്ങളും
കരിമ്പിൻതോട്ടിൽ നിന്നും തിരിച്ച് ചേനപ്പാടി വഴി പോകേണ്ടതാണ്
, പ്രൊപ്പോസ് ഭാഗത്തുനിന്നും ഒരു വാഹനവും എരുമേലി ടൌണിലേക്ക്
പ്രവേശിക്കാൻ പാടില്ലാത്തതാണ്
എരുമേലി പേട്ടതുള്ളൽ നടക്കുന്ന 11/01/2022 തിയതി രാവിലെ 9 മണി മുതൽ വൈകിട്ട് 7
മണിവരെ മേൽ വിവരിച്ച രീതിയിൽ ഉള്ള ഗതാഗത നിയന്ത്രണം നടപ്പിൽ വരുത്തുന്നതാണ്