മുണ്ടക്കയം:കരിനിലം അമരാവതി ഇറക്കത്തിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു
മുണ്ടക്കയം:കരിനിലം അമരാവതി ഇറക്കത്തിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ട് പത്തോളം തീർത്ഥടകർക്ക് പരിക്കേറ്റു.
ഇറക്കമിറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് മുൻപിൽ പോയിരുന്ന മറ്റൊരു മിനി ബസിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ്
വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു.ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് കരുതപ്പെടുന്നത്