കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് വാഹനാപകടം നിരവധി പേർക്ക് പരിക്ക്.
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് വാഹനാപകടം നിരവധി പേർക്ക് പരിക്ക്.
കുട്ടിക്കാനം :
ദേശീയ പാതയിൽ കുട്ടിക്കാനത്തിനു സമീപം അയ്യപ്പഭക്ത സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. അയ്യപ്പഭക്ത സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പോണ്ടിച്ചേരിയിൽ നിന്നും ശബരിമല ദർശനത്തിനു പോയ അയ്യപ്പഭക്തരുടെ ബസ്, വളഞ്ഞങ്ങാനം വളവിനു സമീപം നിയന്ത്രണം വിട്ട് മറ്റൊരു ബസിലിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വാർത്ത ഗ്രൂപ്പിനോട് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയത്തെയും, പീരുമേട്ടിലേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.