പൊൻകുന്നത്ത് പെട്രോൾ പമ്പിനു സമീപം ഗ്യാസ് കുറ്റിക്ക് തീപിടിച്ചു
പൊൻകുന്നം: ഇന്നലെ രാത്രി
പൊൻകുന്നം ഇന്ത്യൻ ഓയിൽ പെട്രോൾ
പമ്പിന് എതിർ വശത്തെ തട്ടുകടയിലെ
ഗ്യാസ് കുറ്റിയിൽ നിന്നും തീ പടർന്നത് ആശങ്കയ്ക്ക് ഇടവരുത്തി.തീ കണ്ടു ഭയന്ന് സമീപത്തെ കടകളിൽ നിന്നും ജീവനക്കാർ ഇറങ്ങിയോടി.മീൻകടയോട് ചേർന്ന് പ്രവർത്തിക്കുന്ന
കടയിലെ ഗ്യാസ്കു റ്റിയിൽ നിന്ന്
ഉഗ്രശബ്ദത്തോടെ തീപടരുകയായിരുന്നു.
കടയുടെ മേൽഭാഗം കത്തി നശിച്ചു.
പെട്രോൾ പമ്പ് ജീവനക്കാരൻ മനുവിന്റെ
സമയോചിതമായ ഇടപെടൽ വൻ
അപകടം ഒഴിവാക്കി. പമ്പിലെ
അഗ്നിരക്ഷാ ഉപകരണവുമായി റോഡ്
മുറിച്ച് കടന്ന് കൃത്യസമയത്ത് മനു തീ
അണയ്ക്കുകയായിരുന്നു.