അസംബനി തലപ്പാറ മല അപ്പൂപ്പൻകാവിൽ’ഉത്സവം ജനുവരി 14 ‘ മുതൽ

അസംബനി തലപ്പാറ മല അപ്പൂപ്പൻകാവിൽ’ഉത്സവം 14 ‘ മുതൽ

മുണ്ടക്കയം: അസംബനി തലപ്പാറ മല അപ്പൂപ്പൻകാവിൽ’14,15 തീയതികളിൽ ഉത്സവം നടത്തും.കരിക്ക് പടയണി, പുഴുക്കു പൊങ്കാല, ഗുരുതി പൂജ എന്നിവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രം മേൽശാന്തി എസ് എൻ .പുരം പി.കെ.ബിനോയി മുഖ്യകാർമ്മികത്വം വഹിക്കും.

14 നും 15 നും രാവിലെ 5 ന് നിർമ്മാല്യ ദർശനം.5.30 ന് കെ.എ.വിജയൻ പാരായണം നടത്തും.6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് മലനട ആചാരങ്ങൾ, 1ന് പ്രസാദമൂട്ട് 6.30ന് ദീപക്കാഴ്ച

| 14ന് 8 ന് കലശപൂജ, 9 ന് കലശാഭിഷേകം, 10.30 ന് കരിക്ക് പടയണി, 7ന് തത്വമസി ഭജന സമിതിയുടെ ഭക്തിഗാനസുധ.

15 ന് എട്ടിന് തലപ്പാറ അപ്പൂപ്പന് പഴുക്കു പൊങ്കാല, 10 ന് പൊങ്കാല നിവേദ്യം, 7.30 ന് വെള്ളം കുടിപൂജ, 9.30 ന് കരിങ്കാളി അമ്മയ്ക്ക് മഹാഗുരുതി പൂജ.

ശാന്തിമാരായ ഹരികൃഷ്ണൻ മുണ്ടക്കയം, അനന്തു പുലിക്കൂന്ന്, ബിനു അസംബനി, ബിനു നാരായണൻ മുണ്ടക്കയം, അഭിജിത്ത് പുലിക്കുന്ന്, എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page