കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടിയെ തട്ടിയെടുത്ത നീനുവിന്റെ മൊഴി കേട്ട് ഞെട്ടി പോലീസുകാരും. തട്ടിയെടുത്തത് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ
കോട്ടയം :കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച കളമശ്ശേരി സ്വദേശി നീതുവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത വിറ്റശേഷം സാമ്പത്തികബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നാണ് നീതു പോലീസിന് മൊഴി നൽകിയത്.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നിന്നും ആണ് പോലീസ് നീതുവിനെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എട്ടുവയസ്സുള്ള ആൺകുട്ടിയുമായി നീതു ബാർ ഹോട്ടലിൽ റൂം എടുത്തത്. ഇന്നലെ പകൽ മുഴുവൻ മെഡിക്കൽ കോളേജിൽ കറങ്ങി നടന്ന് തട്ടിക്കൊണ്ടുപോകാൻ ഉള്ള കുട്ടിയെ കണ്ടു വെക്കുകയായിരുന്നു. തുടർന്ന് ഇന്ന് നാല് മണിയോടെ കൂടി നേഴ്സിന്റെ വേഷം ധരിച്ചെത്തി രണ്ടുദിവസം പ്രായമുള്ള പെൺകുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മകളെയാണ് ആശുപത്രിയിൽ നിന്നും കടത്തിയത്. അതേസമയം പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവതിയുടെ മൊഴിയിൽ ഇനിയും വ്യക്തത വരാനുണ്ട്