ഏറ്റുമാനൂരിന് സമീപം താഴ്ന്ന് പറന്ന നേവിയുടെ ഹെലികോപ്റ്റര്‍ പരിഭ്രാന്തി പരത്തി; ശക്തമായ കാറ്റിൽ നാശനഷ്ടം
ഏറ്റുമാനൂരിന് സമീപം താഴ്ന്ന് പറന്ന ഹെലികോപ്റ്റര്‍ പരിഭ്രാന്തി പരത്തി; ശക്തമായ കാറ്റിൽ നാശനഷ്ടം
ഏറ്റുമാനൂർ – ഏറ്റുമാനൂരിന് സമീപം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏറ്റുമാനൂര്‍ വള്ളിക്കാട്ട് പ്രദേശത്താണ് സംഭവമുണ്ടായത്. ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത് മൂലം ഉണ്ടായ ശക്തമായ കാറ്റില്‍ വള്ളിക്കാട്ട് കട്ടിപ്പറമ്പില്‍ എം. ടി കുഞ്ഞുമോന്റെ വീടിനോട് ചേര്‍ന്നുള്ള വാഹന പെയിന്റിംങ് വര്‍ക്ക് ഷോപ്പിന് കേടുപാടുകള്‍ സംഭവിച്ചു.
ടാര്‍പോളിന്‍ മേല്‍ക്കൂര പറന്നു പോയി. ഇതോടൊപ്പം വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നു. പരിഭ്രാന്തിയില്‍ വര്‍ക്ഷോപ്പില്‍ ഉണ്ടായിരുന്നവര്‍ ഓടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കുറവിലങ്ങാട് സ്റ്റേഷനിലും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്.പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.നേവിയുടെ ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.എന്നാല്‍ കാരണം വ്യക്തമായിട്ടില്ല