മുണ്ടക്കയം ചുട്ടുപൊള്ളുന്നു.ചൂട് ഉയര്‍ന്ന പകല്‍ താപനിലയോട് അടുക്കുന്നു
മുണ്ടക്കയം ചുട്ടുപൊള്ളുന്നു.ചൂട് ഉയര്‍ന്ന പകല്‍ താപനിലയോട് അടുക്കുന്നു
മുണ്ടക്കയം: മുണ്ടക്കയം ചുട്ടുപൊള്ളുന്നു. മുണ്ടക്കയംടൗണിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരുമണിക്ക് രേഖപ്പെടുത്തിയ താപനില 33 ഡിഗ്രിയാണ്.കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷയും കോട്ടയം ജില്ലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 36.8 ഡിഗ്രിയാണ്. മികച്ച മഴയ്ക്ക് ശേഷമുള്ള ജനുവരിയില്‍ ഇത്രത്തോളം ചൂടുയര്‍ന്നുവെങ്കില്‍ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ചൂട് ഇനിയുമുയരുമെന്നാണ് കരുതപ്പെടുന്നത്.ഏതാനും ആഴ്ചള്‍ക്ക് മുമ്പ് കരകവിഞ്ഞൊഴുകിയ മണിമലയാറും പുല്ലകയാറും വറ്റിവരളാറായിരിക്കുന്നു.