ഫ്യൂസ് ഊരാൻ കെഎസ്ഇബി. പ്രളയ ബാധിത മേഖലകളിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യം ശക്തമാകുന്നു.
ഫ്യൂസ് ഊരാൻ കെഎസ്ഇബി. പ്രളയ ബാധിത മേഖലകളിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യം ശക്തമാകുന്നു.
കൂട്ടിക്കൽ :ഫ്യൂസ് ഊരാൻ കെഎസ്ഇബി. പ്രളയ ബാധിത മേഖലകളിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യം ശക്തമാകുന്നു. വൈദ്യുതി കുടിശ്ശിക അടക്കുവാൻ കെഎസ്ഇബി നൽകിയ സാവകാശം പ്രളയബാധിത പ്രദേശങ്ങളിൽ നീട്ടി നൽകണമെന്ന് ആവശ്യം ശക്തമാകുന്നു. കൂട്ടിക്കൽ ടൌൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾക്കും പ്രകൃതിദുരന്തത്തിൽ ഭാഗമായി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവരുമാണ് സാവകാശം തേടുന്നത്
നാശനഷ്ടം സംഭവിച്ച വീടുകളും കടകളും അറ്റകുറ്റപ്പണികൾ നടത്തി പൂർവസ്ഥിതിയിൽ ആയി വരുന്നതേയുള്ളൂ. പ്രളയം മൂലം ഉണ്ടായ നഷ്ടങ്ങൾ പലരെയും വൻ സാമ്പത്തിക കെണിയിൽ ആണ് അകപ്പെടുത്തിരിക്കുന്നത് ഈ സാഹചര്യത്തിലാണ് പ്രളയബാധിത പ്രദേശങ്ങളിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് വൈദ്യുതി ബിൽ അടക്കുവാൻ സാവകാശം നൽകണമെന്ന് ആവശ്യം ഉയരുന്നത്