സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
തിരുവനന്തപുരം :ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിഷേധ പരിപാടികൾക്ക്സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കർശനമാക്കാൻ പോലീസിന് നിർദ്ദേശം ലഭിച്ചത്.
ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘർഷ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും ഈ വിഷയം ചർച്ച ചെയ്തിരുന്നു.