മൂന്നാം തരംഗമോ..രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു.
മൂന്നാം തരംഗ സാധ്യതക്ക് മുന്നറിയിപ്പുമായി അധികൃതർ.
ഡൽഹി :27,553 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 284 പേർ കോവിഡ് വൈറസ് ബാധ മൂലം മരിച്ചതായും റിപ്പോർട്ട്.
ഒരാഴ്ചയ്ക്കിടെ പ്രതിദിന കേസിൽ നാലിരട്ടി വർദ്ധനവാണുണ്ടായത്.23 സംസ്ഥാനങ്ങളിൽ വൈറസ് അതിവേഗം വ്യാപിക്കുന്നതായും വിദഗ്ധർ വിലയിരുത്തി.
മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ 9170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രണ്ടാം സ്ഥാനത്ത് ബംഗാളാണ്.കേരളത്തിൽ 24 മണിക്കൂറിനിടെ 4,512 പേർക്ക് രോഗമുണ്ടായത്.