മുണ്ടക്കയം ഇളങ്കാട് റോഡിൽ പറത്താനം കവലയിലെ ദുരിതം അവസാനിക്കുന്നു. പുനരുദ്ധാരണം തുടങ്ങി
അജീഷ് വേലനിലം
മുണ്ടക്കയം ഇളങ്കാട് റോഡിൽ പറത്താനം കവലയിലെ ദുരിതം അവസാനിക്കുന്നു. പുനരുദ്ധാരണം തുടങ്ങി
മുണ്ടക്കയം : ന്യൂസ് മുണ്ടക്കയം വാർത്ത ഫലം കണ്ടു.മുണ്ടക്കയം ഇളംകാട് വാഗമൺ റോഡ് നിർമ്മാണത്തിന് പേരിൽ ഒരു വർഷത്തോളമായി പൊളിച്ചിട്ടിരുന്ന പറത്താനം കവലയിലെ പുനരുദ്ധാരണം തുടങ്ങി. റോഡിലെ ദുരിതത്തെ സംബന്ധിച്ച് കഴിഞ്ഞദിവസം ന്യൂസ് മുണ്ടക്കയം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങളായി തുടങ്ങിയ റോഡ് നിർമാണത്തിന്റെ ഭാഗമായി യാതൊരുവിധ മുൻധാരണയും ഇല്ലാത്ത രീതിയിലാണ് റോഡുകൾ പൊളിച്ചിട്ടിരുന്നത്. പൊളിച്ച ഭാഗം പുനർ നിർമ്മിക്കാതെ മാസങ്ങൾ ഇട്ടശേഷം അടുത്ത ഭാഗം പൊളിക്കുന്നതായിരുന്നു കരാറുകാരന്റെ രീതി. ഇതിനെ തുടർന്ന് റോഡിൽ വാഹനയാത്രികർ ബുദ്ധിമുട്ടിയിരുന്നു. ന്യൂസ് മുണ്ടക്കയം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സോഷ്യൽമീഡിയയിലും റോഡിന്റെ അവസ്ഥ യ്ക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. വാർത്ത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പറത്താനം കവലയിലെ പൊളിഞ്ഞു കിടക്കുന്ന ഭാഗം പുനർനിർമ്മിക്കുവാൻ അധികാരികൾ തയ്യാറായിരിക്കുന്നത്