കാഞ്ഞിരപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവ് എതിരേ വന്ന കാറിടിച്ച് മരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവ് എതിരേ വന്ന കാറിടിച്ച് മരിച്ചു.
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ ദേശീയപാത 183ൽ പഞ്ചായത്ത് ഓഫീസിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു.
ആലപ്പുഴ കളര്‍കോട് കുന്നുതറ അലക്സ് ജേക്കബ് (37) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം പൂഞ്ഞാറില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
റോഡരുകില്‍ കാര്‍ നിറുത്തിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോള്‍ മറ്റൊരുവാഹനത്തെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് അലക്സിനെ ഇടിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.