വണ്ടിപ്പെരിയാ ൽ13 വയസ്സുകാരിയെ പീഡിപ്പിച്ച
കൊച്ചി :അസം സ്വദേശി അംസർ അലിയാണ് (22)വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ
പരിധിയിലെ എസ്റ്റേറ്റ് ലയത്തിലെ തൊഴിലാളി
കുടുംബത്തിലെ കുട്ടിയായിരുന്നു
പീഡിപ്പിക്കപ്പെട്ടത്. അസം സ്വദേശികളാണ്
ഇവരും. ഇതേ തോട്ടത്തിലെ
തൊഴിലാളിയാണ് അംസർ. കുട്ടിയെ പ്രണയം
നടിച്ച് ഇയാൾ എസ്റ്റേറ്റ് ലയത്തിൽവച്ച്
നിരവധി തവണ പീഡിപ്പിച്ചിരുന്നു. തുടർന്ന്
കുട്ടിയുമായി കോട്ടയം വഴി പാലക്കാട്ടേക്ക്
കടക്കാനായി നാടു വിട്ടു.
തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി
രക്ഷിതാക്കൾ വണ്ടിപ്പെരിയാർ പൊലീസിനെ
സമീപിച്ചു. ഇതോടെ മൊബൈൽ ഫോൺ
കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ
ഇരുവരും പാലക്കാട് ഉണ്ടെന്ന്
കണ്ടെത്തി . സർക്കിൾ
ഇൻസ്പെക്ടർ ടി.ഡി. സുനിൽ കുമാർ,
എസ്.ഐ. റെജിമോൻ തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊണ്ടുപോയ വഴിക്കും പെൺകുട്ടിയെ
ഇയാൾ പീഡിപ്പിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്