വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.
വയനാട് :വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.68 വയസുള്ള മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ പോലീസിൽ കീഴടങ്ങി.ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവമുണ്ടായത്.
പെൺകുട്ടികൾ താമസിച്ചിരുന്നത് മുഹമ്മദിന്റെ വാടക വീട്ടിലായിരുന്നു.അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടികൾ മൊഴി നൽകി.
വീടിന് സമീപമുള്ള പൊട്ടക്കിണറ്റിലാണ് മൃതദേഹം ഒളിപ്പിച്ചത്. വൈകുന്നേരം പെൺകുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്താംക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന വിദ്യാർഥിനികളാണ് കുറ്റം ചെയ്തതെന്നും ഇരുവരെയും ബുധനാഴ്ച ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.