കൊക്കയാർ ജനകീയസമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരം ബുധനാഴ്ച

കൊക്കയാർ ജനകീയസമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരം ബുധനാഴ്ച

മുണ്ടക്കയം :
പ്രളയബാധിതരെ അടിയന്തിരമായി സഹായിക്കുക, ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുക, സ്ഥലം
നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകുക, പൂവഞ്ചി തൂക്കുപാലം പുനർനിർമ്മിക്കുക, നാരകംപുഴ കുടിവെളള
പദ്ധതി പുനസ്ഥാപിക്കുക, ദുരന്തമേഖലയിലെ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം
കൂട്ടുക. മാക്കോച്ചി ദുരന്തസ്ഥലത്തെ കല്ല് പൊട്ടിച്ചു മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊക്കയാർ
ജനകീയ സമിതി രണ്ടാംഘട്ട സമരം ബുധനാഴ്ച നടത്തും.
രാവിലെ 10
മണിക്ക് മാക്കോച്ചി ദുരന്ത ഭൂമിയിൽ പ്രതീകാത്മകമായി കല്ലുരുട്ടുകയും വായ് മൂടിക്കെട്ടി വില്ലേജ് ഓഫീസി
ലേക്ക് മാർച്ചും സർവ്വമത പ്രാർത്ഥനയും 24 മണിക്കുർ നിരാഹാരസമരവും ഉൾപ്പെടെ 30 -ാം തീയതി വ്യാഴാഴ്ച്ച
രാവിലെ 10 മണിവരെ 24 മണിക്കൂർ അതിജീവന സമരത്തിന് നടത്തുന്നത്. സമര പരിപാടി
കൾക്ക് വിവിധ സാമൂഹ്യ സാംസ്കാരിക മത – രാഷ്ട്രീയ നേത്യത്വത്തിലെ വ്യക്തിത്വങ്ങൾ ഐക്യദാർഢ്യം പ്രഖ്യാ
പിച്ച് സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page