എരുമേലി കുറുമ്പൻ മൂഴിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു ഒരാൾ മരിച്ചു
മുക്കൂട്ടുതറ : അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു ഒരാൾ മരിച്ചു , ജോളി കനാലിൽ (48 ) , കുറുമ്പൻമൂഴി ആണ് മരണപ്പെട്ടത് . വടക്കേമുറിയിൽ ബാബുവിനെയാണ് കുത്തേറ്റ് മാർസ്ലീവാ ഹോസ്പിറ്റലിൽ പ്രവേശിച്ചിപ്പിച്ചിരിപ്പിക്കുന്നത് കുറുമ്പൻ മുഴി പാലത്തിന് ഇക്കരെയാണ് സംഭവം അയൽവാസിയേ ആണ് കുത്തിയത്.ആള് സംഭവസ്ഥലത്ത് മരണപെട്ടു .സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയേ പോലീസ് അന്വേഷിച്ചുവരുന്നു . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ വടക്കേമുറിയിൽ ബാബുവിനെ അസ്സീസ്സി ഹോസ്പിറ്റൽ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത് .ബാബു അപകട നില തരണം ചെയ്തതായാണ് വിവരം