മണിമല വെള്ളാവൂരിൽ ആറു വയസുകാരന് മാതാപിതാക്കളുടെ ക്രൂരമർദനം
മണിമല: കോട്ടയം മണിമല
വെള്ളാവൂരിൽ ആറു വയസുകാരന്
മാതാപിതാക്കളുടെ ക്രൂരമർദനം.
മർദനത്തിന് ഇരയായ
കുട്ടിയെ ചൈൽഡ് ലൈൻ
പ്രവർത്തകർ എത്തി രക്ഷിച്ചു. സംഭവത്തിൽ
ചൈൽഡൈൻ അധികൃതർ കുട്ടിയെ
ഏറ്റെടുത്ത് ആശുപത്രിയിലാക്കിയിട്ടുണ്ട്
വെള്ളാവൂർ കുളക്കോട്ടുകുന്നേൽ ബിജു ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.അയൽവാസിയുടെ വീട്ടിലെ മോട്ടോർ കേടാക്കി എന്ന പരാതിയെ തുടർന്നാണ്
രക്ഷിതാക്കൾ കുട്ടിയെ വടികൊണ്ട്
മർദ്ദിച്ചത്.കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇത് തടയുകയും തുടർന്ന് വിവരം പഞ്ചായത്തംഗത്തെയും
വനിതാശിശുക്ഷേമ വകുപ്പ്
അധികൃതരെയും അറിയിക്കുകയായിരുന്നു വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ
ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.