“അരുവിത്തുറ”വിവാദത്തിൽ പാർട്ടിയും പക്ഷം പിടിച്ചു. ഈരാറ്റുപേട്ടയിലെ “അരുവിത്തുറ” എന്നു പറയണമെന്ന് ആവശ്യപ്പെട്ട നഗരസഭാ കൗൺസിലർ അനസ് പാറയിലിനെ സിപിഐഎം സസ്പെൻഡ് ചെയ്തു.
“അരുവിത്തുറ”വിവാദത്തിൽ പാർട്ടിയും പക്ഷം പിടിച്ചു. ഈരാറ്റുപേട്ടയിലെ അരുവിത്തുറ എന്നു പറയണമെന്ന് പറഞ്ഞ നഗരസഭാ കൗൺസിലർ അനസ് പാറയിലിനെ സിപിഐഎം സസ്പെൻഡ് ചെയ്തു.
ഈരാറ്റുപേട്ട :സ്വകാര്യ ലാബിന്റെ ഈരാറ്റുപേട്ട അരുവിത്തുറ ബ്രാഞ്ചിൽ വച്ച് നടക്കുന്ന പ്രോഗ്രാമിന്റെ വിവരങ്ങൾ പറയുവാൻ വിളിച്ച ജീവനക്കാരി യോട് ഈരാറ്റുപേട്ട യെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞപ്പോൾ ഈരാറ്റുപേട്ട അരുവിത്തുറ എന്ന് പറയണം എന്ന് അനസ് പാറയിൽ തിരുത്തുകയായിരുന്നു. ഇത് പിന്നീട് ക്രിസ്ത്യൻ തീവ്ര ഗ്രൂപ്പുകൾ വിവാദമാക്കി മാറ്റിയിരുന്നു. മുൻപ് ആധാർ എൻ റോൾമെന്റ് നടന്ന സമയത്ത് ഈരാറ്റുപേട്ട നഗരസഭ ഒന്നടങ്കം അരുവിത്തറ പി ഓ എന്ന വിലാസത്തിലേക്ക് മാറ്റുവാൻ ശ്രമിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അനസ് പാറയിലിന്റെ പ്രതികരണം എന്നാണ് കരുതപ്പെടുന്നത്.
വിവാദം പാർട്ടിക്ക് സമൂഹമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കി എന്ന വിലയിരുത്തലിലാണ് നടപടി