പഴയ പനയ്ക്കച്ചിറ കൂപ്പ് റോഡ് വികസനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
പഴയ പനയ്ക്കച്ചിറ കൂപ്പ് റോഡ് വികസനം
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
മുണ്ടക്കയം: പഴയപനയ്ക്കച്ചിറ കൂപ്പ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വണ്ടന്‍പതാല്‍ ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.എഴുപതിലധികം കുടുംബങ്ങളുടെ ഏക സഞ്ചാരമാര്‍ഗ്ഗമായ റോഡ് തേക്കിന്‍കൂപ്പിനുള്ളില്‍ കൂടിയാണ് കടന്നുപോകുന്നത്. റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ യ്ക്ക് നിവേദനം നല്‍കിയിരുന്നു.തുടര്‍ന്ന് എം എല്‍ എയുടെ നിര്‍ദ്ദേഷ പ്രകാരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.വാര്‍ഡ് മെമ്പര്‍ സിനു മോഹന്‍,പി റ്റി ജയന്‍,സോമന്‍,മനീഷ് മോഹന്‍ തുടങ്ങിയവര്‍ സംഘത്തിനോടൊപ്പമുണ്ടായിരുന്നു