തൃശൂരില്‍ ഒരാഴ്ച മുമ്പ് കാണാതായ ഭര്‍ത്താവിനെ കൊന്നുകുഴിച്ചു മൂടിയതായി ഭാര്യയുടെ കുറ്റസമ്മതം
തൃശൂരില്‍ ഒരാഴ്ച മുമ്പ് കാണാതായ ഭര്‍ത്താവിനെ കൊന്നുകുഴിച്ചു മൂടിയതായി ഭാര്യയുടെ കുറ്റസമ്മതം
തൃശൂര്‍: ഒരാഴ്ച മുന്‍പു കാണാതായ ഭര്‍ത്താവിനെ താന്‍
കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍.
തൃശൂര്‍ പെരിഞ്ചേരിയില്‍ സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളിയായ ജോലിചെയ്തിരുന്ന ബംഗാള്‍ ഹുബ്ലി ഫരീദ്പൂര്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ (40)
കാണാതായതിനെക്കുറിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവിവായത്.
വീട്ടുവഴക്കിനു പിന്നാലെ മാലിക്കിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു
കൊലപ്പെടുത്തിയെന്നും മറ്റൊരാളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നും ഭാര്യ രേഷ്മ ബീവി (33) പൊലീസിനു മുന്നില്‍ കുറ്റമേറ്റു.രേഷ്മയും സഹായിയായ ബംഗാള്‍ സ്വദേശി ധീരുവു (33)മാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മാലിക്കിനെ കാണാതായതായി രേഷ്മ പൊലീസിനു പരാതി നല്‍കിയത്. ഭര്‍ത്താവ് ബംഗാളിലേക്കു മടങ്ങിപ്പോയതായി സംശയിക്കുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.എന്നാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മാലിക്കിന്റെ ഫോണിന്റെ സിഗ്‌നല്‍ വീട്ടുപരിസരത്തു നിന്നു തന്നെയാണെന്നു കണ്ടെത്തി. സംശയം തോന്നിയ പോലീസ് രേഷ്മയെയും സഹായിയെയും
വിശദമായി ചോദ്യം ചെയ്തതോടെ യുവതി പിടിച്ചുനില്‍ക്കാനാവാതെ സത്യം വെളിപ്പെടുത്തുകയായിരുന്നു