മുറിഞ്ഞപുഴ- പഞ്ചാലിമേട്- കണയങ്കവയല്‍ റോഡില്‍ വെള്ളിയാഴ്ച വരെ ഗതാഗതം നിരോധിച്ചു
ഗതാഗതം നിരോധിച്ചു
കുട്ടിക്കാനം :മുറിഞ്ഞപുഴ- പഞ്ചാലിമേട്- കണയങ്കവയല്‍ റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുളള വാഹനഗതാഗതം ഡിസംബര്‍ 20 മുതല്‍ 24 വരെ അഞ്ച് ദിവസത്തേയ്ക്ക് താത്കാലികമായി നിരോധിച്ചു. ഈ വഴിയിലൂടെ പോകേണ്ട യാത്രക്കാര്‍ മുറിഞ്ഞപുഴയില്‍ നിന്നും ചെറുവള്ളിക്കുളം കവലയിലെത്തി കോട്ടൂര്‍- ചെറുവള്ളിക്കുളം- കണയങ്കവയല്‍ വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.