സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ചൊവ്വാഴ്ച മുതൽ
അനിശ്ചിതകാല ബസ് സമരം ചൊവ്വാഴ്ച മുതൽ
കൊച്ചി :സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല. ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.