കുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു
കുട്ടിക്കാനം :കുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു .ശബരിമലയ്ക്ക് പോവുകയായിരുന്ന ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് തിട്ടയിലിടിക്കുകയായിരുന്നു. പത്തോളം തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആരുടെയും പരിക്ക് സാരമുള്ളതല്ല