കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ .
കോട്ടയം :കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു.
ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി.
പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.കവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്.