സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ”ശുഭയാത്ര പദ്ധതി’യില്‍ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ”ശുഭയാത്ര പദ്ധതി’യില്‍ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 5 വൈകിട്ട് 5 മണി വരെ.
ഇലക്ട്രോണിക് വീല്‍ചെയറിന് ആദ്യമായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. മുമ്പ് ഉപകരണങ്ങള്‍ക്കുള്ള ഫോമില്‍ അപേക്ഷ കൊടുത്തവരും പുതിയ ഫോമില്‍ അപേക്ഷിക്കണം. അയക്കുന്ന കവറിന് മുകളില്‍ ശുഭയാത്ര ഇലക്ട്രോണിക് വീല്‍ ചെയര്‍ അപേക്ഷ എന്ന് രേഖപ്പെടുത്തണം.