കോട്ടയം പുതുപ്പള്ളിയിൽ മാനസിക രോഗിയായ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു.
കോട്ടയത്ത് മാനസിക രോഗിയായ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു.
കോട്ടയം :പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് പടനിലത്ത് ഓട്ടോ ഡ്രൈവറായ സിജി (45) ആണ് മരിച്ചത്.
പുലർച്ചെ അഞ്ചരയോടെയാണ് സംഭവം എന്ന് കരുതുന്നു.
സിജിയുടെ ഭാര്യ തമിഴ്നാട് ബോഡിമെട്ട് സ്വദേശിയായ റോസന്ന, ഏക മകൻ ആറു വയസുകാരനുമായി അഞ്ചരയോടെ പുറത്തേയ്ക്ക് പോകുന്നതായി സമീപം താമസിക്കുന്ന ബന്ധുക്കൾ കണ്ടിരുന്നു.
തുടർന്ന് ഏറെ നേരം കഴിഞ്ഞിട്ടും സിജി പുറത്തേക്ക് വരാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ ബന്ധു സിജിയെ അടിയേറ്റ ശേഷം രക്തം വാർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങളായി മാനസീകാസ്ഥാഥ്യം പ്രകടിപ്പിക്കുന്ന റോസന്ന സമീപം താമസിക്കുന്ന അടുത്ത ബന്ധുക്കളെ പോലും വീട്ടിൽ പ്രവേശിപ്പിക്കുന്നില്ലായിരുന്നു.
അമ്മയെയും കുട്ടിയേയും കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
റോസന്നയുടെ മൊബൈൽ ടവർ ലൊക്കേഷനിൽ അവസാനം കോട്ടയം റെയിൽവേ സ്റ്റേഷനാണ് ഇത് കണക്കാക്കിയുള്ള അന്വേഷണമാണ് നടക്കുന്നത്.