ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്‍പതാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു 6000/- രൂപ സ്‌കോളര്‍ഷിപ് അപേക്ഷ തുടങ്ങി.ബീഗം ഹസ്രത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ് 2021-22 ന് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്‍പതാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു 6000/- രൂപ സ്‌കോളര്‍ഷിപ് അപേക്ഷ തുടങ്ങി.ബീഗം ഹസ്രത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ് 2021-22 ന് ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 31

 

തിരുവനന്തപുരം:സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷ കൊടുക്കാന്‍ സാധിക്കുന്ന വളരെ ഗ്രാന്റ് ആയിട്ടുള്ള സ്‌കോളര്‍ഷിപ് ആണ്Begum Hazrath mahal national scholarship.പ്രധാനമായും സ്‌കോളര്ഷിപ്പിന്റെ ലക്ഷ്യം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ,തുടര്‍ പഠനത്തിന് വേണ്ടി പ്രയാസപെടുന്ന വിദ്യാര്‍ഥികള്‍ക്കു സപ്പോര്‍ട്ട് കൊടുക്കുക എന്നതാണ് ,2021-22 അധ്യയന വര്‍ഷത്തെ അപേക്ഷ ഇപ്പോള്‍ അപേക്ഷിക്കാം ,വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ ആയിട്ട്
വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം ,എന്തൊക്കെ രേഖകള്‍ വേണം പ്രധാനമായും ആവശ്യമുള്ള യോഗ്യതകള്‍ എന്തൊക്കെയാണ് ,എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദമായിട്ട് നമുക്ക് പരിശോധിക്കാം.

യോഗ്യതകള്‍

അപേക്ഷ കൊടുക്കുന്ന വിദ്യാര്‍ത്ഥിനി ഇന്ത്യയില്‍ പഠിക്കുന്ന കുട്ടി ആയിരിക്കണം

പെണ്‍കുട്ടികള്‍ക്കു മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയു
അപേക്ഷ സമര്‍പ്പിക്കുന്ന പെണ്‍കുട്ടി ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥി ആയിരിക്കണം ( മുസ്ലിം ,ക്രിസ്ത്യന്‍ ,ജൈന ,ബുദ്ധ ,പാഴ്‌സി ) വിഭാഗം

9 ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കു

കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡ് പരീക്ഷക്ക് 50% മുകളില്‍ ഗ്രേഡ് ഉണ്ടായിരിക്കണം

കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല

ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വില്ലേജില്‍ നിന്ന് ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം ( അപേക്ഷ നല്‍കുന്ന കുട്ടിയുടെ അച്ഛന്റെയോ ,അമ്മയുടേയോ ,Guardian,പേരില്‍ ആയിരിക്കണം വരുമാന സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടത് (6 മാസത്തിന് മുമ്പ് എടുത്തതായിരിക്കണം)

18 വയസ്സ് പൂര്‍ത്തിയായ കുട്ടി ആണെങ്കില്‍ സ്വന്തം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എടുക്കണം ,അല്ലാത്തവര്‍ മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എടുക്കണം

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌കോളര്‍ഷിപ് അപേക്ഷ നല്‍കുമ്പോള്‍ തെറ്റായ വിവരം നല്‍കിയാല്‍ യാതൊരു പരിഗണനയും ലഭിക്കാതെ സ്‌കോളര്‍ഷിപ് റദ്ദ് ചെയ്യും ,ആനുകൂല്യം ലഭിക്കില്ല ,അത് കൊണ്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഒരു വീട്ടില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക്അപേക്ഷ കൊടുക്കാന്‍ സാധിക്കില്ല

അത് പോലെ വിദ്യാര്‍ത്ഥിനികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അപേക്ഷ നല്‍കുന്ന കുട്ടിയുടെ ആധാര്‍ നമ്പര്‍ കറക്റ്റ് ആയിട്ട് നല്‍കണം ,ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് ആയിട്ട് ലിങ്ക് ചെയ്തിരിക്കണം ,അപേക്ഷ നല്‍കുന്ന കുട്ടിയുടെ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം ,ജോയിന്റ് അക്കൗണ്ട് ആയാലും മതി

സ്‌കോളര്‍ഷിപ് തുക

9 ക്ലാസ് മുതല്‍ 10 ക്ലാസ്സ് വരെ 5000/-( വര്‍ഷത്തില്‍ )

പ്ലസ് വണ്‍ മുതല്‍ പ്ലസ് ടു വരെ 6000/- ( വര്‍ഷത്തില്‍ )

സ്‌കോളര്‍ഷിപ് പുതുക്കല്‍

കഴിഞ്ഞ വര്ഷം അപേക്ഷ സമര്‍പ്പിച്ച ഒരു കുട്ടിക്ക് ഈ വര്‍ഷംപുതിയ അപേക്ഷ നല്‍കേണ്ട ആവിശ്യം ഇല്ല , കഴിഞ്ഞ വര്‍ഷത്തെ അപേക്ഷ വെച്ച് പുതുക്കിയാല്‍ മതിയാകും

10 ക്ലാസ്സില്‍ അപേക്ഷ സമര്‍പ്പിച്ച കുട്ടി പ്ലസ് വണ്‍ ക്ലാസ്സില്‍ നേരത്തെ നല്‍കിയ അപേക്ഷ വെച്ച് പുതുക്കാന്‍ സാധിക്കില്ല ,മറിച്ച് പുതിയ അപേക്ഷ ആയിട്ട് കൊടുക്കണം

എന്തൊക്കെ രേഖകള്‍ ആവിശ്യമാണ്

കഴിഞ്ഞ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കോപ്പി വരുമാന സര്‍ട്ടിഫിക്കറ്റ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
ആധാര്‍ കാര്‍ഡ്
ബാങ്ക് പാസ്ബുക്ക് കോപ്പി
Passport Size Photo

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page