മുക്കൂട്ടുതറ യിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളികൂടത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എരുമേലി :മുക്കൂട്ടുതറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ കൊണ്ടാട്ട് പെട്രോൾ പമ്പിന് മുൻവശം പഞ്ചായത്തംഗം പ്രകാശ് പള്ളിക്കൂടം സഞ്ചരിച്ച ബൈക്കും എതിർ വശത്തുനിന്നും എത്തിയ പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . നടുവിന് ഗുരുതരമായ പരുക്കേറ്റ പ്രകാശിനെ അടിയന്തര ഓപ്പറേഷന് വിധേയമാക്കി.പരിക്കേറ്റ പ്രകാശിനെ ആദ്യം മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു