ആധാർ എൻറോൾമെന്റ് ഉൾപ്പെടെയുള്ള സേവനങ്ങളുമായി മടുക്ക അക്ഷയകേന്ദ്രം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
കോരുത്തോട് :കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ മടുക്കയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അക്ഷയ സെന്റർ കൂടുതൽ സേവനങ്ങളുമായി പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം ആരംഭിച്ചു.ഇനി മുതൽ ആധാർ എൻറോൾമെന്റ് ഉൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും മടുക്ക അക്ഷയയിൽ ലഭിക്കും. നവീകരിച്ച അക്ഷയ സെന്ററിന്റെ ഉത്ഘാടനം കോട്ടയം ജില്ലാ പ്ലാനിങ് ബോർഡ് മെമ്പർ കെ.രാജേഷ് നിർവഹിച്ചു. ആധാർ എൻറോൾമെന്റ് കേന്ദ്രത്തിന്റെ ഉത്ഘാടനം കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് നിർവഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയര്പേഴ്സണുമായ ഗിരിജ സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ . സുധീർ, പഞ്ചായത്ത് മെമ്പർമാരായ ലതാ സുശീലൻ, സി എൻ രാജേഷ്, ജയദേവൻ, ഷീബ ഷിബു,കാഞ്ഞിരപ്പള്ളി അക്ഷയ ബ്ലോക്ക് ടീമിലെ അയൂബി, റ്റി എസ് ദീപക്,കോരുത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം രാജേഷ്, ബോർഡ് മെമ്പർമാരായ സി.ഹരിലാൽ, എം ആർ ഷാജി, ടോമി മുതലക്കുഴി, കോസടി പട്ടിക വർഗ സൊസൈറ്റി പ്രസിഡന്റ്, കെ പി മമ്മഥൻ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയിൽ സഹകരിച്ച മുഴുവൻ ആൾക്കാർക്കും ടീം അക്ഷയക്ക് വേണ്ടി അജിത രാജേഷ്, സോയ പ്രസാദ്, അൽഫോൻസ, വർഷ വത്സലൻ എന്നിവർ നന്ദി രേഖപ്പെടുത്തി