ജീവനക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യ പക്ഷെ ഡോക്ടർ ഒരാൾ മാത്രം. മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവർ ദുരിതത്തിൽ

മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരില്ല പ്രതിഷേതം ശക്തമാകുന്നു
മുണ്ടക്കയം: മുണ്ടക്കയം ഗവർമെന്റ് ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ കുറവ് മൂലം ജനങ്ങൾ ദുരിതത്തിൽ. മുന്നൂറിലധികം ഒരു രോഗികൾ ഓഫീസിലെത്തുന്ന ആശുപത്രിയിൽ മിക്കവാറും ഒരു ഡോക്ടറാണ് സേവനമനുഷ്ഠിക്കുന്നത്. ഷുഗർ രോഗികളുടെയും കൊളസ്ട്രോൾ രോഗികളുടെയും കുത്തിവെപ്പിനുള്ള ബുക്ക് പതിപ്പിക്കുന്നതും ഈ ഡോക്ടറുടെ തന്നെ ജോലിയാണ്. മിക്കവാറും സമയങ്ങളിൽ ഒ പി യിൽ നൂറോളം രോഗികളാണ് ക്യൂ നിൽക്കുന്നത്. ഡോക്ടറുടെ മുറിയോട് ചേർന്ന് തന്നെയാണ് കുത്തിവെപ്പനുള്ള സ്ഥലവും ഡോക്ടറെ കാണുവാൻ കാത്തുനിന്ന രോഗികൾക്കിടയിലൂടെ ഇങ്ങോട്ടേക്ക് ഉള്ള രോഗികൾ കേറി പോകുമ്പോൾ പലപ്പോഴും വാക്കു തർക്കത്തിന് ഇടയാകാറുണ്ട്. മിക്ക ദിവസങ്ങളിലും ഫാർമസിയിൽ ഒരു കൗണ്ടർ മാത്രമാണ് ഉണ്ടാവുക ഈ സമയങ്ങളിൽ നല്ല തിരക്കായിരിക്കും അനുഭവപ്പെടുക. രോഗികളുടെ എണ്ണം കൂടുകയും ഡോക്ടർമാരുടെ എണ്ണം കുറയുന്നതും അനുസരിച്ച് ചികിത്സയുടെ നിലവാരം കുറയുന്നതായും പരാതിയുണ്ട്. ആശുപത്രിയിൽ ചെല്ലുമ്പോൾ  ജീവനക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യെങ്കിലും ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമല്ല എന്നുള്ളതാണ് യാഥാർത്ഥ്യം

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page