ഉരുൾപൊട്ടലിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി പാറത്തോട് പബ്ളിക്ക് ലൈബ്രറി
ഉരുൾപൊട്ടലിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി പാറത്തോട് പബ്ളിക്ക് ലൈബ്രറി
പാറത്തോട് – ഉരുൾപൊട്ടലിൽ വെള്ളം കയറി പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്ക് ഒരു കൈ സഹായവുമായ് പാറത്തോടു പമ്പ്ളിക്ക് ലൈബ്രറി . ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം പക്കൽ നിന്നും , ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം പൊൻകുന്നം സെയ്ദ് ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ കോട്ടയം ജില്ലാ സെകട്ടറി ചന്ദ്രബാബു – താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി.പി.രാധാകൃഷ്ണൻ നായർ – ലൈബ്രറി സെക്രട്ടറി റ്റി വി സുരേഷ്, കമ്മറ്റിയംഗങ്ങളായ പി.എ.ഷാഹുൽ ഹമീദ്, പി.വൈ.ഷെജി – ലൈബ്രേറിയൻ – ജോസ് മലയിൽ എന്നിവർ പങ്കെടുത്തു