മണിമലയാറ്റിലേക്ക് മണ്ണും മാലിന്യങ്ങളും തള്ളുന്നു. എസ് .ഡി.പി.ഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
എസ്.ഡി.പി.ഐ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി
മുണ്ടക്കയം: മണിമലയാറ്റിലേക്ക് മണ്ണും മാലിന്യങ്ങളും തള്ളുന്നത് സംബന്ധിച്ചു എസ്.ഡി.പി.ഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
മുണ്ടക്കയം പഞ്ചായത്ത് അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടി കോസ്സ് വേയ്ക്ക് സമീപമുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ഉരുൾപൊട്ടലിനെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും മണിമലയാറ്റിലേക്ക് തള്ളുന്നതായി എസ്ആ ഡി പി ഐ ആരോപിച്ചു.
ആറ്റിലെ കുഴികളും കയങ്ങളും വ്യാപകമായി നികന്നു പോകുകയും ആറിന്റെ സ്വാഭാവീകമായ നീരൊഴുക്കിന് തടസ്സം നേരിട്ടിരി ക്കുകയുമാണ്. നാട്ടിലൂടെ ഒഴുകുന്ന പുഴകളും ആറുകളുമൊക്കെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ ആറിന്റെ ജലവാഹകശേഷി ഇല്ലാതാക്കുന്ന ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്. മാത്രമല്ല വരും കാലങ്ങളിൽ ചെറിയ മഴയുണ്ടാകുമ്പോൾ തന്നെ മുളങ്കയവും പുത്തൻചന്തയും അടങ്ങുന്ന പ്രദേശങ്ങൾ മുങ്ങുന്ന നിലയിലുള്ള വലിയ തോതിലുള്ള വെള്ളപൊക്കമുണ്ടാകുമെന്നു പ്രദേശവാസികൾ ഭയപ്പെടുന്നു. ഇക്കഴിഞ്ഞ ഉരുൾപൊട്ടലിൽ വലിയ നഷ്ടം സഹിക്കേണ്ടി വന്നിട്ടുള്ള പ്രദേശവാസികൾളുടെ ആശങ്കയകറ്റാനും അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനും അടിയന്തിരമായി വിഷയത്തിലിടപെട്ടുകൊണ്ട് മണിമലയാറ്റിൽ മുളങ്കയം പുത്തൻചന്ത ഭാഗത്ത് അടിഞ്ഞു കൂടിയതും പഞ്ചായത്ത് ആറ്റിലേക്ക് തള്ളിയതുമായ മണ്ണും മാലിന്യങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു എസ്മു ഡി പി ഐ മുണ്ടക്കയം പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ഷഫീഖ്, ജോ. സെക്രട്ടറി സുഹൈൽ ,നജീബ് , ഷിയാസ് എന്നിവർ പങ്കെടുത്തു