കാഞ്ഞിരപ്പള്ളി മുക്കാലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിയിൽ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി മുക്കാലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിയിൽ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി മുക്കാലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിയിൽ കണ്ടെത്തി.
ഇടക്കുന്നംമുക്കാലിയിലാണ് സംഭവം. ബക്കറ്റിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിയിൽ കണ്ടെത്തിയത്.അമ്മ നിഷ കാൽ തളർന്ന് എഴുന്നേറ്റു നടക്കാൻ വയ്യാത്ത അവസ്ഥയിലാണുള്ളത്
ഇവരുടെ മൂത്ത കുട്ടി അയൽവാസികളോട് വിവരം പറയുമ്പോഴാണ്. മരണം പുറം ലോകമറിയുന്നത്. രാവിലെ പതിനൊന്നു മണിക്ക് ശേഷമായിരുന്നു സംഭവം..
വീടിന് സമീപത്തെ വീപ്പയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മക്കളുള്ള
മാതാപിതാക്കൾ ആറാമത്തെ കുട്ടിയെ
കൊലപ്പെടുത്തിയതാണ് എന്ന്
നാട്ടുകാർ ആരോപിച്ചു. ആരോഗ്യ
സ്ഥിതി മോശമായ കുട്ടിയുടെ
മാതാവിനെ ആശു പതിയിൽ
പ്രവേശിപ്പിച്ചു. സംഭവത്തിൽ
കാഞ്ഞിരപ്പള്ളി പൊലീസ്
അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെ
കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തായിരുന്നു
കേസിനാസ്പദമായ സംഭവം. രാവിലെ
വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ
അസ്വാഭാവികമായി കേട്ട നാട്ടുകാർ
വിവരം പ്രദേശത്തെ ആശാ വർക്കറെ
അറിയിക്കുകയായിരുന്നു. തുടർന്ന് ,
ആശാ വർക്കർ വിവരം
അറിയിച്ചതിനെ തുടർന്ന്
പൊലീസ് സംഘം നടത്തിയ
പരിശോധനയിലാണ് വീപ്പയ്ക്കുള്ളിൽ
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്