പൊൻകുന്നത്ത് ആളില്ലാതിരുന്ന വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി കട്ടപ്പനയിൽ അറസ്റ്റിലായി

പൊൻകുന്നം: പൊൻകുന്നത്ത് ആളില്ലാതിരുന്ന
വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി
കട്ടപ്പനയിൽ അറസ്റ്റിലായി. ഇടുക്കി
വെള്ളിലാംകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന
തിരുവനന്തപുരം നെയ്യാറ്റിൻകര പാറശ്ശാല
പൂവരക്കുവിള വീട്ടിൽ സജു(36)വാണ്
അറസ്റ്റിലായത്. കട്ടപ്പന പോലീസ് സ്റ്റേഷൻ
പരിധിയിലെ മോഷണക്കേസിലാണ് ഇയാളെ
പിടികൂടിയത്. ചോദ്യം ചെയ്യലിൽ
പൊൻകുന്നത്ത് മോഷണക്കേസും
തെളിയുകയായിരുന്നു. പൊൻകുന്നം 20-ാം
മൈൽ പ്ലാപ്പള്ളിൽ പി.സി.ദിനേശ് ബാബുവിന്റെ
വീട്ടിൽ നിന്നാണ് കഴിഞ്ഞയാഴ്ച 1.35 ലക്ഷം
രൂപ, 13 പവൻ സ്വർണാഭരണം, 35000 രൂപ
വിലയുള്ള മൂന്നുവാച്ച് എന്നിവയാണ് കവർന്നത്.
വീട്ടുകാർ യാത്രപോയ ദിവസമാണ് കവർച്ച
നടന്നത്.
അടുത്ത കാലയളവിൽ നടന്ന ഇരുപതോളം
ഭവനഭേദന കേസുകളിൽ പെട്ട
പ്രതിയാണിയാളെന്ന് കട്ടപ്പന പോലീസ് പറഞ്ഞു.
കട്ടപ്പനയിൽ 13 കേസും പെരുവന്താനത്ത്
രണ്ടുകേസും മുരിക്കാശ്ശേരിയിൽ മൂന്നുകേസും
നിലവിലുണ്ട്. 2020 നവംബറിൽ പൊൻകുന്നം
കുന്നുംഭാഗത്ത് വഴിയാത്രക്കാരിയുടെ മാല
പൊട്ടിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.
ഈ വർഷം ജനുവരിയിലാണ് ജയിലിൽ നിന്ന്
പുറത്തിറങ്ങിയത്. വീണ്ടും മോഷണങ്ങൾ
നടത്തിവരവെയാണ് കട്ടപ്പന പോലീസിന്റെ
പിടിയിലായത്. ഭവനഭേദനത്തിനായി പ്രത്യേകം
ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത വിധം
മുഖംമൂടിയും കൈയുറകളും ധരിച്ച്
ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി
രാത്രികാലങ്ങളിൽ ബൈക്കിലെത്തിയാണ് പ്രതി മോഷണം നടത്തിയിരുന്നത്. തെളിവെടുപ്പിനായി പൊൻകുന്നം പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page