ഇളംകാട് ടോപ്പിൽ കനത്ത മഴ. പുഴകളിലെ ജലനിരപ്പ് ഉയർന്നു ഉരുൾപൊട്ടലെന്നു സ്ഥിതീകരണം
ഇളംകാട്ടിൽ കനത്ത മഴ. പുഴകളിലെ ജലനിരപ്പ് ഉയർന്നു.
മുണ്ടക്കയം:ഇളംകാട് ടോപ് ഭാഗത്ത് പെയ്യുന്ന കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിൽ പുല്ലകായാറ്റിൽ ജലനിരപ്പുയർന്നു.
അധികൃതർ ജാഗ്രതാ നിർദേശം നൽകി.ഇളങ്കാട് ടോപ്പ് മേഖലയിൽ കനത്ത മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നു. ഇതിനെ തുടർന്ന് മുണ്ടക്കയം കോസ് വേ യിലും ജലമുയർന്നിട്ടുണ്ട് മണിക്കൂറുകളായി ഇളങ്കാട് മേഖലയിൽ കനത്ത മഴയാണ്. അതേ സമയം ഉരുൾ പൊട്ടിയതായി കൊക്കയാർ പഞ്ചായത്ത് അധികൃതർ സ്ഥിതീകരിച്ചിട്ടുണ്ട്.പുല്ലകയാറിനെയും മണിമലയായിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിപ്പ് നൽകി.ഇളങ്കാട് വെംബ്ലി മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്