കൂട്ടിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
കൂട്ടിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
മുണ്ടക്കയം : കൂട്ടിക്കല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതിയ ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. ആശുപത്രിക്ക് നിലവില്‍ സ്വന്തമായുള്ള 50 സെന്റ് സ്ഥലത്ത് ഒറ്റ കെട്ടിടമായി ആയിരിക്കും പുതിയ ആശുപത്രി സമുച്ചയം നിര്‍മ്മിക്കുക. 50 രോഗികളെ വരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉള്‍പ്പെടെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, ലാബോറട്ടറി, ഫാര്‍മസി, വിവിധ ഓ പി വിഭാഗങ്ങള്‍, രോഗികള്‍ക്കുള്ള വിശ്രമ സൗകര്യം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ അവശ്യ സൗകര്യങ്ങള്‍ ക്രമീകരിച്ചാണ് പുതിയ ആശുപത്രി നിര്‍മ്മിക്കുക. ഇതിനായി പഴക്കം ചെന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഈ സാമ്പത്തികവര്‍ഷം തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് എം എല്‍ എ അറിയിച്ചു