മുണ്ടക്കയം കരിനിലത്തു നിന്നും കാണാതായ യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: മുണ്ടക്കയത്ത് വനത്തിനുള്ളിൽ
കാണാതായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
നാലു കിലോമീറ്ററോളം
വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്
മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ എരുമേലി കരിനിലം അമരാവതി (13 വാർഡ് )
മഞ്ഞനാംകുഴി അടുക്കാനിയിൽ
സുമേഷിനെ(35)യാണ് കാടിനുള്ളിൽ
മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതൽ സുമേഷിനെ വീട്ടിൽ നിന്നും കാണാതായിരുന്നു.കാണാതായതിന്റെ പിറ്റേന്നാണ്
പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയത്. തുടർന്നു, പൊലീസ്
അന്വേഷണം നടത്തിയതോടെയാണ്
യുവാവ് കടമൻകുളം(കുളമക്കൽ )ഭാഗത്തെ
വനമേഖലയിലേയ്ക്കു
കയറിപ്പോയതായി വിവരം കിട്ടിയത്. ഇതേ തുടർന്നു പൊലീസ് സംഘം
കാടിനുള്ളിൽ തിരച്ചിൽ നടത്താൻ തീരുമാനി ക്കുകയായിരുന്നു.
ഇതിനായി ഡോഗ് സ്ക്വാഡിലെ
ട്രാക്കർ നായയായ
ചേതക്കിനെ സ്ഥലത്ത് എത്തിച്ചു.ട്രാക്കർമാരും സിവിൽ പൊലീസ്
ഓഫിസർമാരുമായ പി.ജി
സുനിൽകുമാർ, ജോസഫ് എന്നിവർ ചേർന്നു നായയെ യുമായി കാടിനുള്ളിൽ പരിശോധന നടത്തി.
തുടർന്ന് കാടിനുള്ളിൽ നാലു കിലോമീറ്റർ ഉള്ളിലായി യുവാവിനെ
മരത്തിൽ തൂങ്ങി നിൽക്കുന്നതായി
കണ്ടെത്തുകയായിരുന്നു. തുടർന്നു.പൊലീസ് സംഘം സ്ഥലത്ത് എത്തി
മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കാടിനു
പുറത്ത് എത്തിച്ചു. മരിച്ചത്
കാണാതായ യുവാവ് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്