സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും
മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ
കേന്ദ്രം അറിയിച്ചു. വരും മണിക്കൂറിൽ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ
ഇടിമിന്നലോട് കൂടിയ മഴയ്ക്കും
മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ
വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന
കാറ്റിനും സാധ്യത ഉണ്ട്.
മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക്
സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ
വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം
ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ
അറബികടലിൽ ചകവാതച്ചുഴി
നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.
വരും മണിക്കൂറുകളിൽ ബംഗാൾ
ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും.