കൂട്ടിക്കൽ – മുണ്ടക്കയം പ്രളയ ബാധിത പ്രദേശങ്ങളിൽ സി.പി.എം. സ്ഥലം വാങ്ങി നൽകും
കൂട്ടിക്കൽ – മുണ്ടക്കയം പ്രളയ ബാധിത പ്രദേശങ്ങളിൽ സി.പി.എം. സ്ഥലം വാങ്ങി നൽകും
മുണ്ടക്കയം: കൂട്ടിക്കൽ മുണ്ടക്കയം പ്രളയ ബാധ്യത പ്രദേശങ്ങളിൽ വീടു നഷ്ട്പ്പെട്ടവരിൽ
വ്യത്യസ്ഥ കാരണങ്ങളാൽ സർക്കാർ പാക്കേജിൽ ഉൾപ്പെടാത്തവരെ പുനരധിവസിപ്പിക്കാനായി സി.പി.എമ്മും ബഹുജനസംഘടനകളും മുപ്പത്തിനാല് വീടുകൾ നിർമ്മിച്ചു നൽകുവാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. ഇത്തരം വീടുകൾ നിർമ്മിക്കാനാവശ്യമായ സ്ഥലം സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി വാങ്ങി നൽകുവാൻ ഏരിയാ സമ്മേളനം തീരുമാനിച്ചു. മുണ്ടക്കയത്ത് പി.ഐ.ഷുക്കൂർ നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപള്ളി ഏരിയായിലെ 212 ബ്രാഞ്ചു സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുക്കുന്ന ഏരിയാ സമ്മേളനത്തിൽ പി.എസ്.. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പി.എൻ.പ്രഭാകരൻ കൊടി ഉയർത്തി
സ്വാഗത സംഘം ചെയർമാൻ സി.വി. അനിൽകുമാർ സ്വാഗതം ആശംസിച്ചു.
ഏരിയാ കമ്മറ്റി സെക്രട്ടറി കെ.രാജേഷ് പ്രവർത്തന റിപ്പോർട്ടു അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.വി.റസൽ, പ്രൊഫ.എം.ടി.ജോസഫ് , അഡ്വ.കെ.സുരേഷ് കുറുപ്പു , കെ.എം.രാധാകൃഷ്ണൻ , അഡ്വ.പി.ഷാനവാസ്, വി.പി.ഇസ്മായിൽ, തങ്കമ്മ ജോർജുകുട്ടി, വി.പി.ഇബ്രാഹിം, എന്നിവർ പങ്കെടുത്തു
സംഘാടക സമിതി ബിരിയണി ചലഞ്ചിലൂടെ സംഭരിച്ച തുക ഉപയോഗിച്ചു പ്രളയബാധിത പ്രദേശങ്ങളിലെ 41 കിടപ്പു രോഗികൾക്കുള്ള ചികിത്സാ സഹായം സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ വിതരണം ചെയ്തു