ദേശീയ പാതയിൽ വളഞ്ഞങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
മുണ്ടക്കയം : ദേശീയ പാതയിൽ
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ
വളഞ്ഞാങ്കാനത്തിനു സമീപം വെള്ളിയാഴ്ച്ച
ഉച്ചയോടെയായിരുന്നു അപകടം.
പോണ്ടിച്ചേരി സ്വദേശി മിഥുൻ എന്നയാളുടെ
ഉടമസ്ഥതയിലുള്ള പി.ഐ 3എ 5600 എന്ന
വാഹനത്തിനാണ് തീ പടർന്നത്.
വാഹനത്തിൽ തീ പടരുന്നത് കണ്ട് ഡ്രൈവർ
ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയ
ശേഷം ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം
വഴിമാറി. കേരളത്തിലെത്തിയ ഡ്രൈവർ
കുമളി വഴി തമിഴ്നാട്ടിലേക്ക് പോകുന്ന
വഴിക്കാണ് അപകടം ഉണ്ടായത്.
വാഹനത്തിന് എഞ്ചിൻ തകരാർ ഉണ്ടെന്നാണ്
കരുതുന്നത്. പീരുമേട് ഹൈവേ പൊലീസും
അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ്
തീ അണച്ചത്. കാർ പൂർണമായും കത്തി
നശിച്ചിരുന്നു. പ്രദേശത്ത് രൂക്ഷമായ
ദുർഗന്ധവും ഉണ്ടായി. പെരുവന്താനം മുതൽ
കയറ്റം കയറി വന്ന വാഹനം ചൂടായി തീ
പിടിക്കുകയായിരുന്നുവെന്നാണ് നിഗമനം.