ഇളംകാട്ടിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമോ.. മകൻ പോലീസ് കസ്റ്റഡിയിൽ.
ഇളം കാട്ടിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമോ.. മകൻ പോലീസ് കസ്റ്റഡിയിൽ.
മുണ്ടക്കയം: ഇളം കാട്ടിൽ വൃദ്ധയെ കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ ആറ്റു തീരത്ത് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മകനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യുന്നു. ഇളങ്കാട് ടോപ്പിലേക്ക് പോകുന്ന ഭാഗത്ത് മകനോടൊപ്പം താമസിച്ചിരുന്ന പാലത്തിങ്കൽ ലീലാമ്മയെ ആണ് കത്തിക്കരിഞ്ഞനിലയിൽ പുഴയോരത്ത് മരിച്ചുകിടക്കുന്നത് കണ്ടത്. കഴിഞ്ഞ പ്രളയ കാലത്ത് വീടിനു സമീപം ആറ്റു തീരത്തെ ഇടിഞ്ഞിരുന്നു. ഈ തിട്ടയിൽ നിന്നും വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . അതേസമയം സംഭവത്തിൽ ദുരൂഹത എന്ന് പോലീസ് പറയുന്നു. 27 വയസുള്ള പെയിന്റിംഗ് തൊഴിലാളിയായ മകൻ ബിവിനൊപ്പമായിരുന്നു ലീലാമ്മ താമസിച്ചിരുന്നത്. മകന്റെ മൊഴിയിൽ വൈരുധ്യം തോന്നിയതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. വീട്ടിനുള്ളിൽ തുണി കൂട്ടിയിട്ട് കത്തിച്ച ശേഷം ചാരം തൂത്തുകളഞ്ഞത് പോലെ പാടുകളുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മകന്റെ മൊഴിയും ക്രോസ്സ് ചെക്ക് ചെയ്തശേഷമേ നിഗമനത്തിൽ എത്തുവാൻ സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവമറിഞ്ഞ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, മുണ്ടക്കയം എസ് എച്ച് ഒ ഷൈൻ കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി