സര്‍ക്കാർ നിസംഗതയില്‍ പ്രതിഷേധിച്ച് എസ്‌ഡിപിഐ കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച്
സര്‍ക്കാർ നിസംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച്
കൂട്ടിക്കല്‍ പ്രളയദുരന്തത്തിന് ഇരയായവരോടുള്ള സര്‍ക്കാരിന്റെ നിസംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. അപകട ഭീഷണി ഉയര്‍ത്തുന്ന ചപ്പാത്ത് ചെക്ഡാം പൊളിച്ച് മാറ്റുക, ചെളിയും മണലും നീക്കി പുല്ലകയാറിന്റെ സ്വാഭാവിക ആഴവും വീതിയും വീണ്ടെടുക്കുക, ദുരിതാശ്വാസ പാക്കേജിലെ വിവേചനം അവസാനിപ്പിക്കുക, ടൗണിലെ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം 25 ലക്ഷമാക്കുക, വീടു നഷ്ടപ്പെട്ടവര്‍ക്ക് വാസയോഗ്യവും യാത്രസൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ വീടു നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.തുടന്ന് തുടർന്ന് e-seva കേന്ദ്രവും ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് സുലൈമാൻ മൗലവി നിർവഹിച്ചു. കൂട്ടിക്കൽ പ്രളയത്തിൽ നഷ്‌ടപ്പെട്ട രേഖകൾ ലഭിക്കുന്നതിനും, സർക്കാരിൽ നിന്നും ആനൂകൂല്യങ്ങൾ ലഭിക്കേണ്ടതിന് ആവിശ്യമായ അപേക്ഷകൾ തയാറാക്കാനും സഹായിക്കുന്ന ഈ കേന്ദ്രത്തിൽ പൊതു ജനങ്ങൾക്ക് അവരുടെ പ്രശ്‌നപരിഹാരത്തിന് നേരിട്ടെത്തി സഹായം സ്വീകരിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം സഫീര്‍ കുരുവിനാല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി റിയാസ് ഇടക്കുന്നം, മണ്ഡലം കമ്മിറ്റിയംഗം രാജന്‍ വണ്ടംപതാൽ കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നെഹീബ് മുജീബ് അബ്ദുൽ റഷീദ് തുടങ്ങി 100 ഓളം പ്രവർത്തകർ പങ്കെടുത്തു