പ്രളയബാധിത പ്രദേശങ്ങളിലെ വീട് നിര്‍മ്മാണം.പങ്കുവഹിക്കുമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ കാഞ്ഞിരപ്പള്ളി ഏരിയാ പ്രവര്‍ത്തക യോഗം
കാഞ്ഞിരപ്പള്ളി : പ്രളയ ദുരിത ബാധിത പ്രദേശങ്ങളിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് ഭവനങ്ങൾ നിർമിച്ച് നൽകാനുള്ള സിപിഐ (എം) – സിഐടിയു സംഘടനകളുടെ തീരുമാനം നടപ്പിലാക്കാൻ കാഞ്ഞിരപ്പള്ളി ഏരിയയിലെ മുഴുവൻ വഴിയോര കച്ചവട തൊഴിലാളികളും രംഗത്തിറങ്ങും. സ്വന്തം വരുമാനത്തിന്റെ പങ്ക് നൽകിയും, ജനകീയ സഹകരണത്തോടെയും ഈ സദ്പ്രവൃത്തിയിൽ പങ്കാളിയാകാൻ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വികെടിഎഫ്-സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ പ്രവർത്തക യോഗം തീരുമാനിച്ചു. ഏരിയാ പ്രസിഡണ്ട് സാജൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിഐടിയു ഏരിയാ സെക്രട്ടറി പി.എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം.എ.റിബിൻ ഷാ പരിപാടി വിശദീകരിച്ചു. സംസ്ഥാന കമ്മറ്റിയംഗം സലീന മജീദ്, ജില്ലാ കമ്മറ്റിയംഗം എം..റെജി,സിഐടിയു ഏരിയാ കമ്മറ്റിയംഗം കെ.എം.അഷറഫ്,മഹ്മൂദാ ഇബ്രാഹിം, ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.