വെള്ളനാടി മുറികല്ലുംപുറത്ത് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംഘര്‍ഷം
മുണ്ടക്കയത്ത് സംഘര്‍ഷം
മുണ്ടക്കയം വെള്ളനാടി മുറികല്ലുംപുറത്ത് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംഘര്‍ഷം. വെള്ളനാടി പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളുകളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ടായിരുന്നു.മുമ്പ് സ്ഥലം അളക്കുവാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതും സംഘര്‍ശം സൃഷ്ടിച്ചിരുന്നു.അളക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വേ നടപടികള്‍ നടത്തുമെന്ന് കാണിച്ച് റവന്യൂവകുപ്പ് അധികൃതര്‍ പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു .പ്രതിക്ഷേധിച്ച സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് വിവരങ്ങള്‍