കോട്ടയം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി നിറവില്‍ ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികൾക്ക് 13 ന് ശനിയാഴ്ച്ച തുടക്കമാകും.
കോട്ടയം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി നിറവില്‍
ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികൾക്ക് 13 ന് ശനിയാഴ്ച്ച തുടക്കമാകും.
കോട്ടയം:അക്ഷര നഗരിയിലെ മാധ്യമ പ്രവർത്തകരുടെ സംഗമ കേന്ദ്രവും, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ആസ്ഥാനവുമായ കോട്ടയം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി നിറവില്‍
ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 ന് പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങ്നി യമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
മന്ത്രി വി.എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാ ആക്ടിംഗ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, മലയാള മനോരമ സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജി, സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.പ്രസ്ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും
1972 ഏപ്രില്‍ 30 നാണ് കോട്ടയം നഗരത്തിലെ തിരുനക്കരയില്‍ പ്രസ്‌ക്ലബ് മന്ദിരം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമനോന്‍ ആയിരുന്നു ഉദഘാടനം നിര്‍വഹിച്ചത് .2015 ജൂലൈ 12ന് ടി.ബി റോഡിൽ കെ.എസ്. ആർ ടി സിക്കു എതിർവശത്ത്പുതിയ പ്രസ് ക്ലബ് മന്ദിരം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
യശ:ശരീരായ എന്‍. ചെല്ലപ്പന്‍ പിളളയും,കെഎം റോയിയും യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായിരിക്കുമ്പോഴാണ് അക്ഷരങ്ങളുടെ നാട്ടിലെ ആദ്യ പ്രസ്ക്ലബ് മന്ദിരം യാഥാര്‍ഥ്യമായത്.