ഏന്തയാർ പാലം പുതുക്കി പണിയണം.പൗരസമിതിയുടെ സൂചന സമരം
മുണ്ടക്കയം:കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം ഉരുൾ പൊട്ടലിൽ തകർന്നിട്ട് 25 ദിവസം പിന്നിടുമ്പോഴും താൽക്കാലിക സംവിധാനം പോലുമൊരുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിക്ഷേധം ശക്തമാകുന്നു
വടക്കേമല, ഉറുബിക്കര, വെമ്പിളി , മുക്കുളം, ഏന്തയാർ ഈസ്റ്റ് പ്രദേശത്തെ 800 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം. എന്നാൽ ഈ പാലം തകർന്നിട്ട് ഇത്ര ദിവസം ആയിട്ടും അധികാരികൾ പ്രശ്നപരിഹാരത്തിനു ശ്രമിക്കാതെ ഇത്രയും കുടുംബങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. താൽകാലിക പാലം നിർമ്മിക്കാൻ സംവിധാനങ്ങൾ ഉണ്ടായിട്ടും അധികാരികളുടെ അനാസ്ഥ കാരണം ജനങ്ങൾ രണ്ട് തടി കഷ്ണത്തിലൂടെ നടക്കേണ്ട അവസ്ഥ ആണ് സുഗമമായ വഴിസഞ്ചാരം ഇതിനു വേണ്ടി കണ്ണ് തുറക്കാത്ത അധികാരികൾക്കെതിരെയും അവകാശം നേടി എടുക്കാനും വേണ്ടി. വ്യാഴം (11/11/2021) 11 മണിക്ക്എ ന്തയാർ പൗരസമിതിയുടെ നേത്യത്വത്തിൽ സൂചനാ സമരം നടത്തും
95676