കൂട്ടിക്കല്‍ ദുരന്തം സര്‍ക്കാര്‍ നിസ്സംഗതയ്‌ക്കെതിരേ എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

കൂട്ടിക്കല്‍ ദുരന്തം സര്‍ക്കാര്‍ നിസ്സംഗതയ്‌ക്കെതിരേ എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

മുണ്ടക്കയം: കൂട്ടിക്കല്‍, ഇളംകാട് പ്രദേശത്ത് പ്രകൃതിക്ഷോഭത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹക്കീം മുണ്ടക്കയം അറിയിച്ചു. നിരവധി ജീവനുകളും കോടികളുടെ നഷ്ടവുമുണ്ടായ ദുരന്തം സംഭവിച്ച പ്രദേശം മുഖ്യമന്ത്രി അടിയന്തരമായി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുക, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ഉടന്‍ നല്‍കുക
,വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക
, ജീവന് ഭീഷണി ഉയര്‍ത്തുന്ന കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടുക,കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലം ഉയരം കൂട്ടി പുനര്‍നിര്‍മിക്കുക,ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കൊക്കയാര്‍ മേഖലയിലെ വെംബ്ലി, കുറ്റിപ്ലാങ്ങാട് പ്രദേശങ്ങളിലെ ആദിവാസി സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുക,പുല്ലകയാറിന്റെ ഇരുകരകളിലെയും മണ്ണും ചളിയും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുക,വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കുക, കുറ്റിപ്ലാങ്ങാട് പാലം പുനര്‍നിര്‍മിക്കുക,കൂട്ടിക്കല്‍ ചപ്പാത്തിനു സമീപമുള്ള റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കുക,മുണ്ടക്കയം, പുത്തന്‍ചന്ത, മുളങ്കയം തുടങ്ങിയ പ്രദേശങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന ചെക്ക് ഡാം പൊളിച്ചുമാറ്റുക, മണിമലയാറിലെ നീരൊഴുക്ക് സുഗമമാക്കുക,പുത്തന്‍ചന്ത ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളില്‍ ആറിന് സംരക്ഷണ ഭിത്തി നിര്‍മിക്കുക.തുടങ്ങിയവയാണ് എസ് ഡി പി ഐ ആവശ്യപ്പെടുന്നത്
സുഹൈല്‍ സി ലിറാര്‍ ( എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍)നെഹീബ് (എസ്ഡിപിഐ കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്)റഷീദ് പി ഐ (എസ്ഡിപിഐ കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍)സജീര്‍ ശെരീഫ് (എസ്ഡിപിഐ കൊക്കയാര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page